എനിക്ക് ഇവിടെ ഇരുന്നു ബോറടിച്ചു തുടങ്ങി....എന്നാ ചെയ്യും എന്നാലോചിച്ചപ്പോ പണ്ട് കുട്ടിക്കാലത്ത് വച്ച് സംഭവിച്ച ചില കാര്യങ്ങള്‍ ഒക്കെ അങ്ങ് ഏഴുതാം എന്നു തോന്നി....
ഞാന്‍ ഈ പറയുന്ന കാര്യങ്ങള്‍ക്കു ഒരു വരിയും നിരയും ഒന്നും ഒന്ടാകത്തില്ല കേട്ടോ..
ഞാന്‍ സ്കൂളില്‍ പഠിക്കുമ്പോ എന്റെ വീട്ടില്‍ അത്യാവശ്യം കൃഷിം കാര്യങ്ങളും ഒക്കെ ഉണ്ടായിരുന്നു. വീട്ടില്‍ ആണെങ്കില്‍ മനുഷ്യരെ കൂടാതെ ഖടാ ഖടിയന്മാരായ രണ്ടു കാളകള്‍(ഈ കാളകള്‍ ചില്ലറ പുള്ളികള്‍ ഒന്നും ആയിരുന്നില്ല , ആ കഥ വഴിയെ പറയാം...), ഒരു പശു, അതിന്റെ അരുമയയതും വീട്ടുകാര്‍ക്ക് പണി കൊടുത്തും ജീവിക്കുന്ന കുട്ടി കാള... പിന്നെ ഡെയിലി ചിക്കെന്‍ കറി വെച്ചുകൊണ്ടിരുന്നാല്‍ ഒരു ഒരു മാസം കറി വെക്കാനുള്ളത്രേം കോഴികള്‍...
ഈ കോഴികള്‍ ഭയങ്കര പരോപകാരികള്‍ ആയിരുന്നു ...പിടകളില്‍ പകുതിയും അപ്പുറത്തെ അബീക്കാടെം രഘുന്റെ വീട്ടിലും ഒക്കെ ആയിരുന്നു മൊട്ട സംഭാവന ചെയ്തു കൊണ്ടിരുന്നത്..
അങ്ങനെ എന്റെ പുന്നാര അമ്മാവന് കൊതി തോന്നുമ്പോ ഒക്കെ ഓരോരോ കോഴിക്ക് വീതം വിസാ എടുത്തു കൊടുക്കുന്ന കാലം...ഒരു ദിവസം മ്മടെ വീട്ടുകാര്‍ക്ക് കോഴിക്കറി കൂട്ടണം ന്നു തോന്നി ...അപ്പൊ തന്നെ വയര്‍ലെസ്സ് ആയിട്ടു മെസ്സേജ് ഞങ്ങ പിള്ളാര്‍ക്ക് കിട്ടി...ഇനീപ്പോ പറ്റിയ ഒരു കോഴിയെ അങ്ങ് തട്ടണം. അങ്ങനെ പട്ടാളം സില്മേല് മമ്മുട്ടി പട്ടിയെ പിടിക്കാന്‍ പോകുമ്പോലെ ഞങ്ങള്‍ പിള്ളാരും അമ്മാവനും എല്ലാ വിധ ആയുധങ്ങളും ആയിട്ടു കോഴി വേട്ടക്കു ഇറങ്ങി. അപ്പൊ എന്റെ വലിയമ്മ പറഞ്ഞു " ഡാ.. ആ കഴുത്തില്‍ പപ്പ് ഇല്ലാത്ത പെട ഇപ്പൊ മൊട്ട ഇടുന്നില്ല കേട്ടോ , വേണേ അതിനെ കൊന്നോ..." (പൂവന് കോഴികള്‍ക്ക് മാര്‍ക്കറ്റില്‍ നല്ല ഡിമാന്റ് ആയതുകൊണ്ട് അതുങ്ങളെ വിറ്റു കശാക്കുക ആയിരുന്നു പതിവ്)
അവസാനം ഒരു വന്‍ രയിടിനു ശേഷം ഞങ്ങള്‍ ഇരയെ കണ്ടെത്തി. മ്മടെ രാജന് പിള്ളേടെ പറമ്പിന്റെ അറ്റത് നിന്ന് പുള്ളിക്കാരി വേറെ ഒരു പൂവനുമായി ലൈന്‍ വലിക്കുന്നു. ഇത് കണ്ടതും ഞങ്ങള്‍ പിള്ളര് എല്ലാരും കോഴിക്ക് പകരം കോഴിക്കറി കണ്ട മാതിരി നമ്മുടെ ലലന മണി അയ പിടക്കു പിന്നാലെ പാഞ്ഞു തുടങ്ങി...
എന്ത് സംഭവിക്കാന്‍...ഈ നാടന്‍ കോഴികള്‍ക്ക് ആണെങ്കില്‍ ഒടുക്കത്തെ സ്ടാമിന അല്ലെ? മ്മടെ കോഴി ആണെങ്കില്‍ നല്ല കൂള്‍ ആയിട്ടു പറമ്പില്‍ കൂടി യമഹ ആര് എക്സ് 100 പറക്കും പോലെ ഓടുന്നു. ഓടി ഓടി ഞങ്ങള്‍ പിള്ളാരുടെ വായിന്നു പത വന്നു തുടങ്ങി... അമ്മാവന് ഓടിയില്ല കേട്ടോ. പുള്ളി നമുക്ക് പ്രധാനപ്പെട്ട നിര്‍ദേശങ്ങള്‍ മുറക്ക് തന്നുകൊണ്ട് ചുറ്റിപറ്റി നിക്കുന്നു.
അപ്പൊ അയലോക്കത്തെ ആമിനാത്ത ഇത് കണ്ടിട്ട് പറഞ്ഞു "ശെരിക്കു ഓടിക്കോടാ...എന്നാലെ കറിക്ക് രുചീണ്ടാവതോല്ല്.." ഇത് പറഞ്ഞു തീര്‍ന്നില്ല, അപ്പോഴേക്കും ബൂമെരാന്ഗ് പോലെ ഒരു കപ്പക്കൊല് പാഞ്ഞു വന്നു കോഴിയെ ഉമ്മ വച്ചു. പിന്നെ കാണുന്നത് മതിലിന്റെ മോളില് നിന്ന കോഴി ഒരുമാതിരി കള്ളുകുടിയന്മാര് അടുന്നതുപോലെ ആടി ആടി താഴെ കല്ലുവട്ടു കുഴിയില്‍ കിടക്കുന്നത് ആണ്. ഏറു അമ്മാവന്റെ വക ആണ്. സാദാരണ പുള്ളി ഈ സൈസ് സാദനങ്ങള് എടുക്കാതതാണ്. പക്ഷെ കഷ്ട കാലത്തിനു പുള്ളീടെ ഏറു വളരെ കൃത്യമായി കോഴിയെ വീഴ്ത്തി. ഞങ്ങള്‍ കോഴിയെ തൂകി എടുത്തു മുറ്റത്ത് എത്തിച്ചു.
ദാണ്ടേ കിടക്കുന്നു നല്ല മുട്ടന്‍ ട്വിസ്റ്റ്. കോഴിയെ കണ്ട പാടെ വലിയമ്മ പറഞ്ഞു "ഡാ ഇത് നമ്മുടെ കോഴി അല്ലാലോ!" ഇത് കേട്ട് കൊണ്ട് നിന്ന ആമിനാത്ത പറഞ്ഞു "ഞാനൊന്നു നോക്കട്ടെ...." പിന്നെ കേട്ടത് നല്ല ഇടിവെട്ട് ഡയലോഗ് ആണ് "ഡാ #$!~*... മക്കളെ ! നിങ്ങള്‍ എന്റെ കോഴിയെ അനല്ലോടാ കൊന്നത്....ബ്ലാ...ബ്ലാ ...."
പിന്നെ അവിടെ നടന്നത് ഒരു മഹത്തായ നയതന്ത്ര യജ്ഞം ആണ്. അവസാനം ഒരു 75 രൂപയ്ക്കു സംഭവം ഒതുക്കി തീര്‍ത്തു.
ഇതിനു ശേഷം വലിയമ്മയും മറ്റുള്ളവരും വയര്‍ലെസ്സ് ആയിട്ടു അയലോക്കക്കാരെ കോഴി വെട്ടയെപ്പറ്റി നോടിഫയി ചെയ്തു എന്നു ഉറപ്പു കിട്ടയലെ ഞങ്ങള്‍ പരിപാടി സ്റ്റാര്‍ട്ട് ചെയിതിരുന്നുല്ലു.

3 comments:
Tudakam thanne polichallo mone.... :-) oronnaayittu poratte....
Annathe kaalatthu kozhikku enthaayirunnu vila?
@Arun A: aa samayathu oru 100 roopa kodutha nalla amandan poovankozhiye kittumayirunnu, pinneya pidakkozhi :)
Post a Comment