Wednesday, November 14, 2012

വെറുതെ ഒന്ന് പരലോകം വരെ പോയതാ...

അങ്ങനെ ഞാന്‍ മരിച്ചു പര ലോകത്ത് എത്തി . ഞാന്‍ പണ്ടേ നല്ലവന്‍ ആയിരുന്നത് കൊണ്ട് ഗോഡ് എന്നോട് സ്വര്‍ഗത്തില്‍ പോക്കൊലന്‍ പറഞ്ഞു . പക്ഷെ ഞാന്‍ നോക്കിയപ്പോ
അവിടെ എല്ലാവരും ഒരുമാതിരി ഒച്ചയും അനക്കവും ഒന്നുമില്ലാതെ ചുമ്മാ ഫുഡ്‌ അടിക്കുന്നു , സില്‍മ കാണുന്നു , സൊറ പറയുന്നു ...തനി ബോര് പരിപാടി :)

അപ്പോളാണ് ഞാന്‍ നരകത്തിന്റെ വാതുക്കലേക്ക് നോക്കിയത് . ഹോ ...സമ്മതിക്കണം ....ന
ല്ല ഒന്നാംതരം നടന്‍ കള്ള്, മത്തി പൊരിച്ചത് പോരാത്തതിനു പദ്മപ്രിയ അവിടെ കപ്പ പുഴുക്ക് ഡാന്‍സും കളിക്കുന്നു . പിന്നെ ഒന്നും ആലോചിച്ചില്ല ...ഞാന്‍ കണ്ണടച്ച് പറഞ്ഞു എനിക്ക് നരകം മതീന്ന് ..

അങ്ങനെ ഞാന്‍ ഒരു കുട്ടിച്ചതെന്റെ ഒപ്പം നരകത്തിന്റെ വാതില്‍ കടന്നു ...ധിം ...സംഭവം മൊത്തം മാറിപോയി ....നല്ല വലുപ്പമുള്ള ചെമ്പ് പാത്രത്തില്‍ എണ്ണ തിളപ്പിച്ചിട്ട് എല്ലാത്തിനേം കൂടെ അതിനകത്തിട്ടു
പൊരിച്ചു എടുക്കുന്നു ...ഈശ്വരാ...പണി പാളിയോ...

പക്ഷെ എന്റെ ഓരോ കൂട്ടുകാരന്റെം അവസ്ഥ കണ്ടപ്പോ ഞാന്‍ ചിരിച്ചു ചിരിച്ചു വീണു പോയി :)

ദാണ്ടെ Sinu Raj ആണെങ്കില്‍ ഒരു ഗ്ലാസില്‍ തിളപ്പിച്ച ബ്രാണ്ടി ഒറ്റ വലിക്കു കുടിക്കുന്നു .... അതും ഒരു അടുപ്പില്‍ ചമ്രം പടിഞ്ഞു ഇരുന്നുകൊണ്ട് ...

Jim John ആണെങ്കില്‍ വലിക്കുന്തോറും നീളം വെക്കുന്ന ബീഡി വലിക്കുന്നു...പാവം ചുമച്ചു ചുമച്ചു ഒരു കോലമായി.... ആ ബീഡി ഒരു മണിക്കൂറിനുള്ളില്‍ വലിച്ചു തീര്കണം അത്രെ....

Albert ന്റെ കാര്യം ഇച്ചിരെ കഷ്ടമാണ്...ഒരുമാതിരി ഞാന്‍ ഗന്ധര്‍വന്‍ സിനിമേലെ പോലെ ഇടതും വലതും ഓരോ ചുട്ടു പഴുപിച്ച പെണ്‍ പ്രതിമകള്‍ ...അതുങ്ങടെ തോളത്ത്‌ കൈ ഇട്ടോണ്ട് ഡാന്‍സ് കളിക്കുന്നു.....:)

Dinil Kumar ആണെങ്കില്‍ പൈസ എണ്ണി എണ്ണി ഒരു മുഴു പ്രാന്തന്‍ ആയിട്ടു നരകത്തില്‍ കൂടി തെക്ക് വടക്ക് ഓടുന്നു .

Sumeshum Kannanum Sandeepum Jafarum CK em Sujai um Riju um Manum Ratheeshum ഒക്കെ നല്ല തീ കൊണ്ട് ഉണ്ടാക്കിയ മുരിക്ക് മരത്തില്‍ കേറുന്നു...ഇറങ്ങുന്നു .....:)

പാവം Jobin George....ഒരു കുന്തത്തിന്റെ മോളില്‍ കേറി കിടന്നു പുഷ് അപ്പ്‌ എടുക്കുന്നു...

Shalish നെ ഉമി തീയില്‍ ഇട്ടു പൊരിക്കുന്നു...പോരത്തനിന്നു ഹദൂപ് കോഡും എഴുതണം ....

പണ്ട് ഞാന്‍ പ്രോപോസേ ചെയ്ത രണ്ടു പെന്പിള്ളരുണ്ട്, അവളുമാരെ ഓരോ കുട്ടിച്ചതന്മാര്‍ കെട്ടിട്ട് നല്ല പണി കൊടുക്കുന്നുണ്ട്...

അങ്ങനെ ഈ കാഴ്ചകള്‍ എല്ലാം കണ്ടു ഞാന്‍ എന്റെ സ്ഥലത്ത് എത്തി ...

ഞാന്‍ കുട്ടിച്ചാത്തനോട് ചോദിച്ചു ...ഇതിന്റെ വാതുക്കല്‍ ഇതൊന്നും അല്ലല്ലോ ഞാന്‍ കണ്ടത് ...നല്ല രസമുള്ള പരിപാടി ആയിരുന്നല്ലോ ?

അപ്പോള്‍ കുട്ടിച്ചാത്തന്‍ പറഞ്ഞു "ഇപ്പൊ പണ്ടത്തെപോലെ ആള്‍ക്കാരൊന്നും പാപികള്‍ അല്ല , അതുകൊണ്ട് ഒരു ചെറിയ പരസ്യം ഇട്ടതാ...ആളെ പിടിക്കാന്‍ വേണ്ടിട്ടാണ് പോലും !!!"

ഒരു വേട്ടക്കു പോയ കഥ....

എനിക്ക് ഇവിടെ ഇരുന്നു ബോറടിച്ചു തുടങ്ങി....എന്നാ ചെയ്യും എന്നാലോചിച്ചപ്പോ പണ്ട് കുട്ടിക്കാലത്ത് വച്ച് സംഭവിച്ച ചില കാര്യങ്ങള്‍ ഒക്കെ അങ്ങ് ഏഴുതാം എന്നു തോന്നി....

ഞാന്‍ ഈ പറയുന്ന കാര്യങ്ങള്‍ക്കു ഒരു വരിയും നിരയും ഒന്നും ഒന്ടാകത്തില്ല കേട്ടോ..

ഞാന്‍ സ്കൂളില്‍ പഠിക്കുമ്പോ എന്റെ വീട്ടില്‍ അത്യാവശ്യം കൃഷിം കാര്യങ്ങളും ഒക്കെ ഉണ്ടായിരുന്നു. വീട്ടില്‍ ആണെങ്കില്‍ മനുഷ്യരെ കൂടാതെ ഖടാ ഖടിയന്‍മാരായ  രണ്ടു കാളകള്‍(ഈ കാളകള്‍ ചില്ലറ പുള്ളികള്‍ ഒന്നും ആയിരുന്നില്ല , ആ കഥ വഴിയെ പറയാം...), ഒരു പശു, അതിന്റെ അരുമയയതും വീട്ടുകാര്‍ക്ക് പണി കൊടുത്തും ജീവിക്കുന്ന കുട്ടി കാള... പിന്നെ ഡെയിലി ചിക്കെന്‍ കറി വെച്ചുകൊണ്ടിരുന്നാല്‍ ഒരു ഒരു മാസം കറി വെക്കാനുള്ളത്രേം കോഴികള്‍...

ഈ കോഴികള്‍ ഭയങ്കര പരോപകാരികള്‍ ആയിരുന്നു ...പിടകളില്‍ പകുതിയും അപ്പുറത്തെ അബീക്കാടെം രഘുന്റെ വീട്ടിലും ഒക്കെ ആയിരുന്നു മൊട്ട സംഭാവന ചെയ്തു കൊണ്ടിരുന്നത്..

അങ്ങനെ എന്റെ പുന്നാര അമ്മാവന്‍ കൊതി തോന്നുമ്പോ ഒക്കെ ഓരോരോ കോഴിക്ക് വീതം വിസാ എടുത്തു കൊടുക്കുന്ന കാലം...ഒരു ദിവസം മ്മടെ വീട്ടുകാര്‍ക്ക് കോഴിക്കറി കൂട്ടണം ന്നു തോന്നി ...അപ്പൊ തന്നെ വയര്‍ലെസ്സ് ആയിട്ടു മെസ്സേജ് ഞങ്ങ പിള്ളാര്‍ക്ക് കിട്ടി...ഇനീപ്പോ പറ്റിയ ഒരു കോഴിയെ അങ്ങ് തട്ടണം. അങ്ങനെ പട്ടാളം സില്‍മേല് മമ്മുട്ടി പട്ടിയെ പിടിക്കാന്‍ പോകുമ്പോലെ ഞങ്ങള്‍ പിള്ളാരും അമ്മാവനും എല്ലാ വിധ ആയുധങ്ങളും ആയിട്ടു കോഴി  വേട്ടക്കു ഇറങ്ങി.  അപ്പൊ എന്റെ വലിയമ്മ പറഞ്ഞു " ഡാ.. ആ കഴുത്തില്‍ പപ്പ്‌ ഇല്ലാത്ത പെട ഇപ്പൊ മൊട്ട ഇടുന്നില്ല കേട്ടോ , വേണേ അതിനെ കൊന്നോ..." (പൂവന്‍ കോഴികള്‍ക്ക് മാര്‍ക്കറ്റില്‍ നല്ല ഡിമാന്റ് ആയതുകൊണ്ട് അതുങ്ങളെ വിറ്റു കശാക്കുക ആയിരുന്നു പതിവ്)

അവസാനം  ഒരു വന്‍ രയിടിനു  ശേഷം ഞങ്ങള്‍ ഇരയെ കണ്ടെത്തി. മ്മടെ രാജന്‍ പിള്ളേടെ പറമ്പിന്റെ അറ്റത് നിന്ന് പുള്ളിക്കാരി വേറെ ഒരു പൂവനുമായി ലൈന്‍ വലിക്കുന്നു. ഇത് കണ്ടതും ഞങ്ങള്‍ പിള്ളര്‍ എല്ലാരും കോഴിക്ക് പകരം കോഴിക്കറി കണ്ട മാതിരി നമ്മുടെ ലലന മണി അയ പിടക്കു പിന്നാലെ പാഞ്ഞു തുടങ്ങി...

എന്ത് സംഭവിക്കാന്‍...ഈ നാടന്‍ കോഴികള്‍ക്ക് ആണെങ്കില്‍ ഒടുക്കത്തെ സ്ടാമിന അല്ലെ? മ്മടെ കോഴി ആണെങ്കില്‍ നല്ല കൂള്‍ ആയിട്ടു പറമ്പില്‍ കൂടി യമഹ ആര്‍ എക്സ് 100  പറക്കും പോലെ ഓടുന്നു. ഓടി ഓടി ഞങ്ങള്‍ പിള്ളാരുടെ വായിന്നു പത വന്നു തുടങ്ങി... അമ്മാവന്‍ ഓടിയില്ല കേട്ടോ. പുള്ളി നമുക്ക് പ്രധാനപ്പെട്ട നിര്‍ദേശങ്ങള്‍ മുറക്ക് തന്നുകൊണ്ട് ചുറ്റിപറ്റി  നിക്കുന്നു.

അപ്പൊ അയലോക്കത്തെ ആമിനാത്ത ഇത് കണ്ടിട്ട് പറഞ്ഞു "ശെരിക്കു ഓടിക്കോടാ...എന്നാലെ കറിക്ക് രുചീണ്ടാവതോല്ല്.."  ഇത് പറഞ്ഞു തീര്‍ന്നില്ല, അപ്പോഴേക്കും ബൂമെരാന്ഗ് പോലെ ഒരു കപ്പക്കൊല് പാഞ്ഞു വന്നു കോഴിയെ ഉമ്മ വച്ചു. പിന്നെ കാണുന്നത് മതിലിന്റെ മോളില്‍ നിന്ന കോഴി ഒരുമാതിരി കള്ളുകുടിയന്മാര്‍ അടുന്നതുപോലെ ആടി ആടി താഴെ കല്ലുവട്ടു കുഴിയില്‍ കിടക്കുന്നത് ആണ്.  ഏറു അമ്മാവന്റെ വക ആണ്. സാദാരണ പുള്ളി ഈ സൈസ് സാദനങ്ങള്‍ എടുക്കാതതാണ്. പക്ഷെ കഷ്ട കാലത്തിനു പുള്ളീടെ ഏറു വളരെ കൃത്യമായി കോഴിയെ വീഴ്ത്തി.  ഞങ്ങള്‍ കോഴിയെ തൂകി എടുത്തു മുറ്റത്ത്‌ എത്തിച്ചു.

ദാണ്ടേ കിടക്കുന്നു നല്ല മുട്ടന്‍ ട്വിസ്റ്റ്‌. കോഴിയെ കണ്ട പാടെ വലിയമ്മ പറഞ്ഞു "ഡാ ഇത് നമ്മുടെ കോഴി അല്ലാലോ!" ഇത് കേട്ട് കൊണ്ട് നിന്ന ആമിനാത്ത പറഞ്ഞു "ഞാനൊന്നു നോക്കട്ടെ...." പിന്നെ കേട്ടത് നല്ല ഇടിവെട്ട് ഡയലോഗ് ആണ് "ഡാ #$!~*...  മക്കളെ ! നിങ്ങള്‍ എന്റെ കോഴിയെ അനല്ലോടാ കൊന്നത്....ബ്ലാ...ബ്ലാ ...."

പിന്നെ അവിടെ നടന്നത് ഒരു മഹത്തായ നയതന്ത്ര യജ്ഞം ആണ്. അവസാനം ഒരു 75  രൂപയ്ക്കു സംഭവം ഒതുക്കി തീര്‍ത്തു.

ഇതിനു ശേഷം വലിയമ്മയും മറ്റുള്ളവരും  വയര്‍ലെസ്സ് ആയിട്ടു അയലോക്കക്കാരെ കോഴി വെട്ടയെപ്പറ്റി നോടിഫയി ചെയ്തു എന്നു ഉറപ്പു കിട്ടയലെ ഞങ്ങള്‍ പരിപാടി സ്റ്റാര്‍ട്ട്‌ ചെയിതിരുന്നുല്ലു.